കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മർദ്ദനമേറ്റതിനാലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു . കുട്ടി തന്റേതല്ല എന്നു പറഞ്ഞ് മുഹമ്മദ് ഫായിസ് നിരന്തരം കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മുഹമ്മദ് ഫായിസിന്റെ ഉമ്മയും കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടി മരിച്ചതിനുശേഷം ആണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും വാരിയെല്ല് പൊട്ടുകയും ചെയ്തിരുന്നു. കൂടാതെ കുട്ടിയുടെ ദേഹത്ത് സിഗരറ്റ് കൊണ്ട് കുത്തി പൊള്ളൽ ഏൽപ്പിച്ച പാടുകളും ഉണ്ടായിരുന്നു. മർദ്ദനത്തെ തുടർന്ന് കുഞ്ഞിന്റെ തലയിൽ ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണം. പൊലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിന്റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി.
രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മർദ്ദനമേറ്റതിനാലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
