തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് പൊലീസിന് ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതോടൊപ്പം ഡ്രൈവർ യദുവിന്റെ മൊഴികളിൽ വൈരുധ്യം ഉള്ളതിനാൽ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യദുവിനെയും കണ്ടക്ടർ സുബിനെയും തമ്പാനൂർ സ്റ്റേഷൻ മാസ്റ്റർ ലാൽ സജിയെയും ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തർക്കത്തിന് ശേഷം ബസിൽ കയറി മെമ്മറി കാർഡ് പരിശോധിച്ചുവെന്ന യദു പറഞ്ഞ സമയങ്ങളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. തനിക്ക് മെമ്മറി കാർഡിനെ കുറിച്ച് അറില്ലെന്ന് സുബിനും, ബസിനടുത്തേക്ക് പോയിട്ടില്ലെന്ന് ലാൽസജിയും മൊഴിനൽകി. മൊഴികൾ വിശദമായി പരിശോധിച്ച് യദുവിനെ വീണ്ടും ചോദ്യം ചെയേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.
മൊഴികളിൽ വൈരുധ്യം ഉള്ളതിനാൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്
