അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ മലയാളികളെ വിചിത്രവിശ്വാസത്തിലേക്ക് നയിച്ച ഡോണ്‍ ബോസ്കോ എന്ന ഇ മെയില്‍ ഐ.ഡിയുടെ ഉടമയെ അന്വേഷിക്കുകയാണ് പോലീസ്. അരുണാചല്‍ പ്രദേശും, മാര്‍ച്ച് മാസവും തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തിന്റെ ഭാഗമായാണെന്നാണ് പൊലീസ് നിഗമനം. ആര്യയുടെ ഇ–മെയിലിൽ നിന്നാണ് ഡോണ്‍ ബോസ്കോ എന്ന ഐഡിയിലേക്ക് നടന്ന സന്ദേശക്കൈമാറ്റങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. ഡോണ്‍ബോസ്കോ ആരാണെന്നറിയാന്‍ ഗൂഗിളിനോട് വിവരങ്ങള്‍ തേടി. ഒരുപക്ഷേ നവീന്റെയോ ദേവിയുടെയോ വ്യാജമെയില്‍ ഐഡിയാവാം ഇതെന്നാണ് സംശയിക്കുന്നത്.
മരണത്തിന് അരുണാചല്‍ പ്രദേശും മാര്‍ച്ച് മാസവും തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തിന്റെ ഭാഗമായാണെന്ന് പൊലീസ് നിഗമനം
