കെ.അണ്ണാമലൈക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഡിഎംകെ. കന്നിവോട്ടർമാർക്കായി ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നുവെന്നും, ടൂർണമെന്റിന്റെ അറിയിപ്പിൽ മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ്പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ആണെന്നും മത്സരങ്ങളുടെ മറവിൽ പണം നൽകാൻ നീക്കം ഉണ്ടെന്നും ഡിഎംകെ ആരോപിച്ചു. ഇന്നും നാളെയുമായി നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മത്സരങ്ങൾ തടയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഡിഎംകെ
