വാഹന നികുതി കുടിശ്ശിക നികുതി ഇളവുകളോടെ ഒടുക്കാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകാനുമുള്ള അവസരം മാര്‍ച്ച് 31ന് അവസാനിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. 2020 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 40 ശതമാനം മാത്രം നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും ഒടുക്കി നികുതി ബാധ്യത ഒഴിവാക്കാം. 2020 മാർച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂർണ്ണമായും ഒഴിവാക്കി.വാഹനത്തിന്റെ രജിസ്ട്രേഷൻ നിലനിൽക്കുന്ന ആർ.ടി.ഒ/സബ് ആർ ടി ഓഫീസുകളിൽ കുടിശ്ശിക തീർപ്പാക്കാൻ സൗകര്യമുണ്ട്.
ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
