12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കിയതോടെ സംസ്ഥാനത്തെ അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗത്തിനും ഇനി ആദായ നികുതി അടയ്ക്കേണ്ട. യുഡി ക്ലാർക്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ അധ്യാപകർ, ഹയർ സെക്കൻഡറി അധ്യാപകർ തുടങ്ങി ഇടത്തരം ശമ്പളം കൈപ്പറ്റുന്നവർക്ക് നികുതി ഇളവ് ഏറ്റവും കൂടുതൽ ആശ്വാസമാകും. സംസ്ഥാന സർക്കാർ ജീവനക്കാരെപ്പോലെതന്നെ, കേന്ദ്ര സർക്കാർ ജീവനക്കാരിൽ നല്ലൊരു പങ്കിനും പുതിയ പ്രഖ്യാപനം ആശ്വാസമായി.
കേന്ദ്രസർക്കാർ ബജറ്റ് പ്രഖ്യാപനത്തിൽ നേട്ടം സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാർക്കും
