വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങി ഒരാളെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. ഇന്നലെ തിരച്ചിൽ അവസാനിപ്പിക്കുമ്പോൾ മണ്ണുണ്ടിക്ക് സമീപം ഉൾവനത്തിലേക്ക് മറഞ്ഞ ആനയുടെ റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദൗത്യസംഘത്തിന്റെ ഇന്നത്തെ നീക്കങ്ങൾ. മണ്ണാര്‍ക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘങ്ങളാണ് ഇന്ന് എത്തുന്നത്. ആനയുടെ സാന്നിധ്യമുള്ളതിനാൽ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ നാല് ഡിവിഷനുകളിലും തിരുനെല്ലി പഞ്ചായത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്
