വയനാട് വാകേരിയില്‍ വീണ്ടും കടുവ എത്തിയെന്ന് സ്ഥിരീകരിച്ചു. രാവിലെ വനംവകുപ്പ് നടത്തിയ പരിശോധനയിൽ പ്രദേശത്ത് കണ്ട കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. ഇന്നലെ കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. കടുവയെ പിടിക്കാനുള്ള ഉത്തരവ് ഇറങ്ങാതെ ബോഡി വാങ്ങില്ലെന്ന നിലപാടിലാണ് നാട്ടുകാരും ബന്ധുക്കളും. അതോടൊപ്പം നരഭോജിയായ കടുവയെ കണ്ടാലുടൻ വെടിവെച്ചു കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും പറഞ്ഞു.
കടുവയെ കൊല്ലണമെന്നു നാട്ടുകാര്‍
