മുഖ്യമന്ത്രി കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന സാഹചര്യത്തിൽ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കാലിക്കറ്റ് സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുന്നോടിയായി മൂന്ന് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു.കാലിക്കറ്റ് സര്‍വകലാശാലയിൽ മുഖ്യമന്ത്രിയെത്തുന്നതിനു മുമ്പ് കരുതല്‍ തടങ്കലിലെടുത്ത യൂത്ത് കോണ്‍ഗ്രസ് കെ എസ് യു നേതാക്കളെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര് ഷഹീന്,കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ എന്നിവരെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. ഇവരെ വിട്ടയക്കാമെന്ന് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
മുഖ്യമന്ത്രി കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന സാഹചര്യത്തിൽ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു
