പലസ്തീനികളെ വീടുകളിൽ നിന്ന് പുറത്തിറക്കാൻ ഇസ്രയേൽ സൈന്യം കരയുന്ന കുട്ടികളുടെയും സഹായത്തിന് നിലവിളിക്കുന്ന സ്ത്രീകളുടെയും ശബ്ദങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ട്. ഡ്രോണുകളിൽ നിന്ന് ഇത്തരം ശബ്ദങ്ങൾ കേൾപ്പിക്കുകയും അത് കേട്ട് വീടുകളിൽ നിന്നും അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും പുറത്തിറങ്ങുന്നവർക്ക് നേരെ ഡ്രോണുകളിൽ നിന്നുതന്നെ വെടിവെയ്ക്കുകയുമായിരുന്നു എന്നാണ് മനുഷ്യാവകാശ സംഘടനയായ യൂറോ – മെഡ് ഹ്യൂമൺ റൈറ്റ്സ് മോണിട്ടറിന്റെ ഭാരവാഹിയും മാധ്യമ പ്രവർത്തകയുമായ മാഹാ ഹുസൈനി പറഞ്ഞു.
ആളുകളെ കൊല്ലാൻ ഇസ്രയേൽ സൈന്യം ഉപയോഗിച്ചത് കുട്ടികളുടെ കരച്ചിൽ
