ബിബിസിയുടെ ദില്ലി,മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പിൻറെ പരിശോധന മുപ്പത് മണിക്കൂർ പിന്നിട്ടു. നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന. ഹിന്ദു സേനയുടെ പ്രതിഷേധത്തിന്പിന്നാലെ ബിബിസി ഓഫീസിൻറെ സുരക്ഷ കൂട്ടിയിട്ടുണ്ട്.രാപ്പകൽ നീളുന്ന അസാധാരണ പരിശോധനയാണ് ബിബിസി ഓഫീസുകളിൽ നടക്കുന്നത്. ബിബിസിയിലെ പരിശോധന രണ്ടാം ദിവസത്തിലും തുടരുകയാണ്. ദില്ലിയിലെ ബിബിസി ഓഫീസിൽ ഇന്ന് പരിശോധനയ്ക്ക് എത്തിയത് 24 ഉദ്യോഗസ്ഥരാണ്. അന്വേഷണവുമായി സഹകരിക്കാൻ ജീവനക്കാർക്ക് ബിബിസി നിർദ്ദേശം നൽകി.
ബിബിസിയുടെ ദില്ലി,മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന മുപ്പത് മണിക്കൂർ പിന്നിട്ടു
