പ്രേമലുവില്‍ നസ്ലിനും മമിതയും പറത്തിക്കൊണ്ടുപോകുന്ന ചുവപ്പ് നിറത്തിലുള്ള സ്റ്റൈലിഷ് സ്കൂട്ടര്‍ ഒറ്റ നോട്ടത്തില്‍ തന്നെ പലരുടേയും ശ്രദ്ധയാകര്‍ഷിച്ചു. ആ സ്റ്റൈലിഷ് സ്കൂട്ടര്‍ ഒരു ഇ.വിയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള റിവര്‍ സ്റ്റാര്‍ട്ട് അപ് പുറത്തിറക്കിയ ഇന്‍ഡി എന്ന ഇ സ്കൂട്ടറാണിത്. ചുവപ്പിനു പുറമേ നീല, മഞ്ഞ നിറങ്ങളിലും ലഭ്യമായ റിവര്‍ ഇന്ഡിക്ക് 1.38 ലക്ഷം രൂപയാണ് വില. അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും ചേര്‍ന്ന് 2021 മാര്‍ച്ചിലാണ് റിവര്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷം അവര്‍ ഇന്‍ഡി എന്ന വൈദ്യുത സ്കൂട്ടറുമായി എത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ചപ്പോള്‍ ഇന്‍ഡിയെ സ്കൂട്ടറുകളിലെ എസ് യു വി എന്നാണ് റിവര്‍ വിശേഷിപ്പിച്ചത്. മുന്നിലും പിന്നിലും 14 ഇഞ്ച് വലുപ്പമുള്ള ചക്രങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ ഇ സ്കൂട്ടറാണ് ഇന്‍ഡി. 120 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം നല്കുന്ന റേഞ്ച്. 1.25 ലക്ഷം രൂപയായിരുന്നു റിവര്‍ ഇന്‍ഡിയുടെ ഇന്‍ട്രൊഡക്ടറി ഓഫറെങ്കില്‍ ഇപ്പോള്‍ 1.38 ലക്ഷം രൂപയാണ് വില. ടാക്സും ഇന്‍ഷുറന്‍സും ചേര്‍ക്കുന്നതോടെ വില ഏകദേശം 1.70 ലക്ഷം രൂപയിലെത്തും. യമഹ മോട്ടോര്‍ അടക്കം റിവറില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതുവരെ 68 ദശലക്ഷം ഡോളറിന്റെ(ഏകദേശം 565 കോടി രൂപ) നിക്ഷേപം റിവര്‍ നേടിയിട്ടുണ്ട്.
പ്രേമലുവിലെ ‘ഇന്‍ഡി’ സ്റ്റൈലിഷ് സ്കൂട്ടര്‍
