1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്ആദായ നികുതി വകുപ്പ്കോൺഗ്രസിന് വീണ്ടും നോട്ടീസ് നൽകി. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക.ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണുഗോപാൽ രംഗത്തെത്തി. കോൺഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യo. നരേന്ദ്ര മോദി നടത്തുന്ന ഗൂഢപദ്ധതിയുടെ ഭാഗമായാണ് ഈ നടപടി എന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോഗസ്ഥർ ബിജെപിയുടെ ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണുഗോപാൽ വിമർശിച്ചു.
1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്ആദായ നികുതി വകുപ്പ്കോൺഗ്രസിന് വീണ്ടും നോട്ടീസ് നൽകി
