കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രവാസി വ്യവസായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇനി പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് സമരം നിർത്തുന്നതെന്ന് പ്രവാസി വ്യവസായി ഷാജിമോൻ ജോർജ് പ്രതികരിച്ചു.25 കോടി ചെലവഴിച്ച സ്പോർട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പർ നൽകാത്ത നടപടിക്കെതിരെയായിരുന്നു പ്രവാസി വ്യവസായി ഷാജിമോന്റെ സമരം. ഇനി മൂന്നു ഡോക്യുമെന്റുകൾ കൊടുത്താൽ മതിയെന്ന് ചർച്ചയിൽ തീരുമാനമായെന്നും നിരാഹാരം നിർത്തുകയാണെന്നും ഷാജിമോൻ ജോർജ് വ്യക്തമാക്കി.
പ്രവാസി വ്യവസായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു
