കോഴിക്കോട് വടകര വാഹനാപകടത്തിൽ 9 വയസ്സുകാരി കോമയിലായ സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തത് നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. സ്വമേധയ എടുത്ത കേസ് പരിഗണിച്ച ഹൈക്കോടതി ഒമ്പതു വയസുകാരി ദൃഷാനയ്ക്ക് ആവശ്യമായ ചികിത്സാ സഹായം നൽകാൻ നിർദേശം നല്കി.കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനടക്കമാണ് നിർദേശം. സബ് കളക്ടറെക്കൂടി കേസിൽ സ്വമേധയാ കക്ഷി ചേർത്തു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.
കോഴിക്കോട് വടകര വാഹനാപകടത്തിൽ 9 വയസ്സുകാരി കോമയിലായ സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തത് നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി
