ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി 20 കഴിഞ്ഞ മാസം 21 ന് പൂത്തൃക്കയിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലാണ് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ പൊതുവേദിയിൽ പിവി ശ്രീനിജിൻ എംഎൽഎയെ അപമാനിച്ചെന്ന പരാതിയിൽ പുത്തൻ കുരിശ് പോലീസ് എടുത്ത കേസിൽ സാബു എം ജേക്കബിന്റെ അറസ്റ്റ് മാർച്ച് 3 വരെ ഹൈക്കോടതി തടഞ്ഞു. പട്ടികജാതി പട്ടിക വർഗ പീഡനം തടയൽ നിയമ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സാബു എം ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് നടപടി.
ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
