ബേലൂർ മഖ്നയെ പിടികൂടാൻ ആക്ഷൻപ്ലാൻ തയ്യാറാക്കണമെന്ന് ഹൈക്കോടതി നിർദേശം. കേരളം,കർണാടക,തമിഴ്നാട് സംസ്ഥാനങ്ങൾക്കാണ്നിർദേശം നൽകിയത്. സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാൻ, ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേരുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. വേനൽ കടുത്തതിനാൽ വനത്തിൽ നിന്നും മൃഗങ്ങൾ പുറത്ത് വരാൻ സാധ്യത കൂടുതലാണ്, എവിടെയൊക്കേ കൃത്രിമ ജലാശയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈൽഡ് ലൈഫ് വാർഡന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ബേലൂർ മഖ്നയെ പിടികൂടാൻ ആക്ഷൻപ്ലാൻ തയ്യാറാക്കണമെന്ന് ഹൈക്കോടതി നിർദേശം
