പൊങ്കല്‍ ദിനത്തില്‍ തമിഴകത്തെ ചൂടുപിടിപ്പിച്ച് വിജയ് ചിത്രം ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’. വെങ്കട് പ്രബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിജയ്യുടെ ഡബിള്‍ ലുക്ക് ആണ് എത്തിയത് എങ്കില്‍ ചിത്രത്തിലെ പ്രധാന താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പോസ്റ്റര്‍. വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. യുദ്ധഭൂമിയുടേതെന്ന് തോന്നിക്കുന്നതാണ് പശ്ചാത്തലം. നാല്‍വര്‍ സംഘം കയ്യില്‍ തോക്കേന്തി നില്‍ക്കുന്നത് പോസ്റ്ററില്‍ കാണാം. ദ ഗോട്ട് ഒരു ആര്‍മി ചിത്രമാകാം എന്നതാണ് ഈ പോസ്റ്ററില്‍ നിന്നുള്ള സൂചന. ടൈം ട്രാവല്‍ ചിത്രമായാണ് ഗോട്ട് വരുന്നത്. ഇരട്ട വേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകള്‍ നല്‍കിയിരുന്നു. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. ജയറാം, മോഹന്‍, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവര്‍ക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരന്, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’ പുതിയ പോസ്റ്റര്‍
