ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല ഡോക്ടർ സിസ തോമസിന് നൽകി ഗവർണർ. കെടിയു വിസിയുടെ താത്ക്കാലിക ചുമതല ഡോക്ടര്‍ കെ ശിവപ്രസാദിന് നല്കി. അനുമതി വാങ്ങാതെ പദവി വഹിച്ചതിന് ഡോക്ടർ സിസയ്ക്കെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അതിനിടെയാണ് പുതിയ നിയമനം. നടപടി സുപ്രീം കോടതി റദ്ദാക്കിയിട്ടും പെൻഷൻ പോലും നൽകാൻ സർക്കാർ തയ്യാറായിരുന്നില്ല. സർക്കാർ രണ്ടിടത്തേക്കും മൂന്ന് പേരടങ്ങിയ ഒരു പാനൽ ഗവർണർക്ക് സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഈ പാനൽ തള്ളിക്കൊണ്ടാണ് രണ്ടിടത്തേക്കും ഗവർണർ താത്ക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ചിരിക്കുന്നത്. സർക്കാരിന് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് ഡിജിറ്റൽ സർവകലാശാല വിസിയായി ഡോക്ടർ സിസ തോമസിനെ നിയമിച്ചതാണ്.സിസ തോമസ് സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു. സുപ്രീം കോടതി സർക്കാരിന്റെ എല്ലാ നടപടികളും റദ്ദാക്കി. എന്നിട്ടും സിസ തോമസിന് ഇപ്പോഴും പെൻഷൻ നൽകാൻ പോലും സർക്കാർ തയ്യാറായിട്ടില്ല.
ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല ഡോക്ടർ സിസ തോമസിന് നൽകി ഗവർണർ
