ഉത്സവത്തിന് ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണം എത്രത്തോളം കടുപ്പിക്കണമെന്നതിൽ തീരുമാനമെടുക്കാനാവാതെ സർക്കാർ. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതിയുത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തതോടെ ക്ഷേത്രഭാരവാഹികളുടെ പ്രതിഷേധവും കുറഞ്ഞിരുന്നു. ആനകൾതമ്മിലുള്ള ദൂരപരിധിയിലായിരുന്നു കടുത്ത എതിർപ്പ്. കോടതിയുത്തരവിന്റെ ചുവടുപിടിച്ച് 27 നിർദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡും പുറത്തിറക്കി. അതിനിടെയാണ് സുപ്രീംകോടതിയുടെ സ്റ്റേ വന്നത്. അതിനാൽ ഇപ്പോഴുള്ള നിയന്ത്രണങ്ങളോടെ ഉത്സവം നടക്കട്ടെയെന്നാണ് സർക്കാരിന്റെയും നിലപാട്. നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തിരിക്കാതെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 27-ന് യോഗം വിളിച്ചിരിക്കുകയാണ് സർക്കാർ.
ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണം എത്രത്തോളം കടുപ്പിക്കണമെന്നതിൽ തീരുമാനമെടുക്കാനാവാതെ സർക്കാർ
