റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ പുതിയ സംവിധാനമൊരുക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഹോള്‍ഡിങ് ഏരിയ സജ്ജമാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പതിനെട്ടോളം യാത്രക്കാര്‍ മരിക്കാനിടയായ ദാരുണ സംഭവത്തിനുപിന്നാലെയാണ് പുതിയ സംവിധാനമൊരുക്കുന്നത്.
റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ പുതിയ സംവിധാനമൊരുക്കുമെന്ന് അശ്വിനി വൈഷ്ണവ്
