മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാമെന്നും സർക്കാർ വ്യക്തമാക്കി. മൂന്നാറിൽ വ്യാജ പട്ടയങ്ങൾ ഇല്ലെന്നും പട്ടയങ്ങൾ നൽകിയതിൽ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നതെന്നും എ ജി വിശദീകരിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും സർക്കാർ കോടതിയെ അറിയിച്ചു. ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു.
മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
