ഗവർണറെ അവഗണിച്ചുകൊണ്ട് ഡോ എപിജെ അബ്ദുകൾ കലാം സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ച്സർക്കാർ. രാഷ്ട്രപതി അനുവാദം നൽകാത്ത ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വൈസ് ചാൻസിലറെ നിയമിക്കാൻ സർക്കാരിന് അവകാശം നൽകുന്നതായിരുന്നു നിയമ ഭേദഗതി. സേർച്ച് കമ്മിറ്റിയിൽ യൂണിവേഴ്സിറ്റി, യുജിസി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപെടുത്തും. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കാണ്, ഇപ്പോൾ സാങ്കേതിക സർവകലാശാലയുടെ അധിക ചുമതല.
ഡോ എപിജെ അബ്ദുകൾ കലാം സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ച്സർക്കാർ
