അങ്കമാലി കുറുമശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിധിൻ, ദീപക് എന്നിവരെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൊട്ടേഷന്‍ ഗുണ്ടകളാണ്, ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണo. തിരുത്തിശ്ശേരി വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. 2019 ൽ ഗില്ലാപ്പി ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിനു. തിരുക്കൊച്ചിയിൽ ബാറിൽ ഇന്നലെ മദ്യപിക്കുന്നതിനിടെ ഒരാളെത്തി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയ വിനുവിനെ ഇന്ന് പുലർച്ചെ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി വിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
അങ്കമാലി കുറുമശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിധിൻ, ദീപക് എന്നിവർ അറസ്റ്റിൽ
