ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില് 96 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഒന്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയാണ് ബൂത്തുകളില് ഒരുക്കിയിരിക്കുന്നത്. ആന്ധ്ര പ്രദേശിലെ 25 ഉം തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഉത്തര്പ്രദേശില് 13, മഹാരാഷ്ട്രയില് 11, മധ്യപ്രദേശ് 8, പശ്ചിമ ബംഗാള് 8, ബിഹാറില് 5, ജാര്ഖണ്ഡ് 4, ഒഡിഷ 4 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്.
രാജ്യത്തെ നാലാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം
