തിരഞ്ഞെടുപ്പ് അടയാളപ്പെടുത്തി ഗൂഗിള്‍ ഡൂഡില്‍. മഷി പുരട്ടിയ ചൂണ്ടുവിരലാണ് ചിത്രം. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് മാത്രമേ ഇത് കാണാനാകൂ. സെര്‍ച്ച് എന്‍ജിന്റെ ഹോം പേജ് ഐക്കണിലാണ് നാലാം ഘട്ട തിരഞ്ഞെടുപ്പ് സൂചിപ്പിച്ച് മാറ്റം വരുത്തിയിരിക്കുന്നത്. അതോടൊപ്പം 1717 സ്ഥാനാര്‍ത്ഥികളാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 17.70 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 8.3 കോടി സ്ത്രീകളുണ്ട്. 19 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അടയാളപ്പെടുത്തി ഗൂഗിള്‍ ഡൂഡിൽ
