വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാരോപിച്ച് കെഎസ് ഹരിഹരൻ. ഇന്നലെ രാത്രിയാണ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തു മതിലില്‍ തട്ടി പൊട്ടി തെറിച്ചുപോയതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. വൈകാതെ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സ്ഫോടനം നടന്ന് അല്പസമയത്തിനകം ഇത് ചെയ്തവര്‍ തന്നെ തിരികെ വന്ന് സ്ഫോടകവസ്തുക്കളുടെ അവശിഷ്ടം വാരിയെടുത്ത് കൊണ്ടുപോയതായും ഹരിഹരൻ വെളിപ്പെടുത്തിയിട്ടുണ്ട്.
വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാരോപിച്ച് കെഎസ് ഹരിഹരൻ
