പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ റസാഖ് പയമ്പ്രോട്ട് എന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗ്രാമപഞ്ചായത്തുമായുള്ള തർക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റുമായി ഇയാൾ തർക്കത്തിൽ ആയിരുന്നു. വിഷയം പരിഹരിക്കാൻ നിരവധി തവണ പരാതി നൽകുകയും സോഷ്യൽ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ അനുകൂലമായി പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല.
മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി
