ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ ആദ്യ ഗാനം പുറത്ത്. ബിബിന്‍ അശോക് ഈണം നല്കിയ ‘ ഓണം മൂഡ്’ എന്ന ഗാനം ആലപിച്ചത് ഫെജോ, വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍. സംവിധായകന് ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നരേന്, ബാബു ആന്റണി, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. റംസാന്, ഗൗരി കിഷന് എന്നിവരുടെ തകര്‍പ്പന്‍ ഡാന്‍സ് ആണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവര്‍ക്കൊപ്പം ശബരീഷ് വര്‍മ്മ, ജീവ ജോസഫ്, നരെയ്ന്, ഭഗത് മാനുവല്‍ തുടങ്ങി ചിത്രത്തിലെ ഒട്ടേറെ താരങ്ങള്‍ ചുവടു വെക്കുന്നുണ്ട്. ഓണം സീസണില്‍ ചിത്രം തിയറ്ററുകളിലെത്തും. അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍, കാര്‍ത്തിക്ക്, ജയശ്രീ, ആന്‍ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘സാഹസം’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
