ദിലീപ് നായകനാകുന്ന മാസ് കോമഡി ചിത്രം ‘ഭഭബ’യുടെ ടീസര്‍ റിലീസ് ചെയ്തു. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രതീക്ഷയുയര്‍ത്തുന്ന ടീസറാണ് പുറത്തുവന്നത്. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായുണ്ടെന്ന സൂചനയും ടീസര്‍ നല്കുന്നു. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകന്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം’. താരദമ്പതികളായ ഫാഹിം സഫര്‍, നൂറിന് ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, അശോകന്, ജി. സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണാ, റെഡിന് കിങ്സിലി (തമിഴ്), ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.
ദിലീപ് നായകനായ ‘ഭഭബ’ ചിത്രത്തിന്റെ ടീസര്‍
