ഈ മാസം ആറിനും ഏഴിനുമായി കേരളത്തിന്റെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണെന്നും, കേസിനു പോയതുകൊണ്ട് കിട്ടേണ്ട പണം കേന്ദ്രം തരാതിരിക്കുന്ന അവസ്ഥയാണുള്ളതെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. അതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും, സാങ്കേതികമായ ചില പ്രശ്നങ്ങളാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായി ശമ്പളം വന്നില്ലെന്ന് പത്രങ്ങള്‍ എഴുതി എന്നാൽ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് കൊടുക്കേണ്ട പണം കേന്ദ്രം കൊടുത്തിട്ടില്ല എന്നല്ലേ എഴുതേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
കേസിനു പോയതുകൊണ്ട് കിട്ടേണ്ട പണം കേന്ദ്രം തരാതിരിക്കുന്ന അവസ്ഥയാണുള്ളതെന്ന് ധനമന്ത്രി
