‘എമ്പുരാന്’ സിനിമയില്‍ നിന്നും 10 സെക്കന്‍ഡ് ദൃശ്യങ്ങള്‍ കട്ട് ചെയ്ത് സെന്‍സര്‍ ബോര്‍ഡ്. യു/എ 16 പ്ലസ് വിഭാഗത്തിലാണ് ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ചിത്രം ‘ലൂസിഫറി’നേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്. 3 മണിക്കൂര്‍ ആണ് സിനിമയുടെ ദൈര്‍ഘ്യം. ചിത്രത്തില്‍ നിന്ന് 10 സെക്കന്‍ഡ് നീക്കം ചെയ്തത് കൂടാതെ, 4 സെക്കന്‍ഡ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം മാറ്റി ചേര്‍ത്തിട്ടുമുണ്ട്. മാര്‍ച്ച് 27ന് ആണ് എമ്പുരാന് തിയേറ്ററുകളില്‍ എത്തുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിലെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്, അര്ജുന് ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.
‘എമ്പുരാന്’ ചിത്രത്തിന് 3 മണിക്കൂര്‍ ദൈര്‍ഘ്യം
