ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍പ് പ്രഖ്യാപനം നടന്ന ചിത്രമാണ് ‘ദ ടെസ്റ്റ്’. ഒരു സ്പോര്‍ട്സ് ഫാമിലി ഡ്രാമയാണ് ചിത്രം. നയന്‍താര, മാധവന്, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ റീലീസ് ഡേറ്റ് സംബന്ധിച്ച് അപ്ഡേറ്റ് വന്നിരിക്കുന്നു. ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുകയാണ്. നെറ്റ്ഫ്ലിക്സിന്റെ 2025ലെ ലിസ്റ്റില്‍ ടെസ്റ്റും ഉള്‍പ്പെടുന്നുണ്ട്. നെറ്റ്ഫ്ലിക്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് അനുസരിച്ച് ടെസ്റ്റ് ചിത്രം ഏപ്രില്‍ നാലിന് പുറത്തിറങ്ങും. വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. ചിത്രത്തിന്റെ രചനയും ശശികാന്തിന്റെതാണ്. ചക്രവര്‍ത്തി രാമചന്ദ്ര ചിത്രത്തിന്റെ സഹരചിതാവാണ്. ഗായിക ശക്തിശ്രീ ഗോപാല്‍ ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. ചെന്നൈയില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത് എന്നാണ് സ്റ്റോറി ലൈന്‍. വളരെ ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. നടന് സിദ്ധാര്‍ത്ഥിന്റെ ശബ്ദത്തിലാണ് ട്രെയിലറിലെ വോയിസ് ഓവര്‍.
‘ദ ടെസ്റ്റ്’ ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസിന്
