ബ്രിട്ടീഷ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ നത്തിങ്ങിന്റെ പുതിയ ഫോണ്‍ 3എ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഫോണ്‍ 3എ സീരീസില്‍ ഫോണ്‍ 3എ, ഫോണ്‍ 3എ പ്രോ എന്നി ബജറ്റ് ഫോണുകളാണ് അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്പോടുകൂടിയാണ് ഈ ഫോണുകള്‍ വരുന്നത്. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് എഫ്എച്ഡി+ ഡിസ്പ്ലേയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 5000 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഫോണുകളില്‍ ഉള്‍പ്പെടുന്നു. 24,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ചാര്‍ജര്‍ വാങ്ങുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടി വരും. 8ജിബി+ 128ജിബി, 8ജിബി + 256ജിബി എന്നി രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ 3എ വരുന്നത്. വില യഥാക്രമം 24,999 രൂപയും 26,999 രൂപയുമാണ്. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ 2000 രൂപ കിഴിവുണ്ട്. നത്തിങ് ഫോണ്‍ 3എ പ്രോ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. 8ജിബി + 128ജിബി, 8ജിബി + 256ജിബി, 12ജിബി + 256ജിബി, യഥാക്രമം 29,999 രൂപ, 31,999 രൂപ, 33,999 രൂപ എന്നിങ്ങനെയാണ് വില. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 2000 രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കും. ഇത് വില 27,999 രൂപ, 29,999 രൂപ, 31,999 രൂപ എന്നിങ്ങനെ കുറയ്ക്കുന്നു.
3എ സീരീസ് ഫോണുകള്‍ പുറത്തിറക്കി നത്തിങ്
