2025 ഫെബ്രുവരിയിലെ ഇരുചക്ര വാഹനങ്ങളുടെ വില്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഹീറോ മോട്ടോകോര്‍പ്പിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. ഫെബ്രുവരിയില്‍ 4,22,449 യൂണിറ്റ് വാഹനങ്ങളാണ് ഹോണ്ട നിരത്തിലെത്തിച്ചത്. 7.91 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹോണ്ടയ്ക്ക് സംഭവിച്ചത്. ആഭ്യന്തര വിപണിയില്‍ മാത്രമല്ല കയറ്റുമതിയിലും ഇടിവാണ്. ഇന്ത്യയിലെ മാത്രം വില്പന പരിശോധിച്ചാല്‍ 7.26 ശതമാനത്തിന്റെ കുറവുണ്ട്. കയറ്റുമതിയില്‍ 13.89 ശതമാനമാണ് കുറവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില് ഇടിവാണെങ്കിലും ഹീറോയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു എന്നതാണ് ഹോണ്ടയ്ക്ക് ആശ്വാസം. ആഭ്യന്തര വിപണിയില്‍ 3,83,918 യൂണിറ്റുകളും കയറ്റുമതിയില്‍ 38,531 യൂണിറ്റുകളുമാണ് ഹോണ്ട വിറ്റഴിച്ചത്. ഫെബ്രുവരിയിലെ വില്പനയില് ഹീറോയ്ക്ക് 20 ശതമാനത്തിന്റെ കുറവുണ്ട്. 2025 ജനുവരിയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോഴും ഫെബ്രുവരിയിലെ വില്പനയില് ഹോണ്ടയ്ക്ക് 4.73 ശതമാനത്തിന്റെ ഇടിവുണ്ട്. ജനുവരിയില്‍ ആഭ്യന്തര വിപണിയില്‍ 4,02,977 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണ് കഴിഞ്ഞ മാസം 38,531 യൂണിറ്റുകള്‍ വിറ്റിരിക്കുന്നത്. ജനുവരിയില്‍ 41,870 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഫെബ്രുവരിയില്‍ 38,531 യൂണിറ്റുകളായി കുറഞ്ഞു. 7.97 ശതമാനമാണ് ഇടിവ്.
വില്പനയില് ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമത്!
