‘ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്’ ജോണ്‍ ഗ്രീന്‍ രചിച്ച പ്രശസ്തമായ ഈ നോവല്‍, ക്യാന്‍സര്‍ ബാധിതരായ ഹേസല്‍ ഗ്രേസ്, അഗസ്റ്റസ് വേട്ടേഴ്സ് എന്നീ രണ്ട് കൗമാരക്കാരുടെ വികാരനിര്‍ഭരമായ പ്രണയകഥയാണ്. രോഗത്തിന്റെ നിഴലിലും പ്രതീക്ഷയും നര്‍മ്മവും ജീവിതത്തിന്റെ അര്‍ത്ഥവും കണ്ടെത്തുന്ന അവരുടെ ബന്ധം വളരെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് ഇതില്‍ ആവിഷ്കരിച്ചിരിക്കുന്നത്. മരണത്തെയും പ്രണയത്തെയും കുറിച്ച് ചിന്തിപ്പിക്കുന്ന ഈ കൃതി ആഗോളതലത്തില്‍ ഏറെ ശ്രദ്ധനേടിയ ഒരു ആധുനിക ക്ലാസിക്കാണ്. ‘ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്’ വിവര്‍ത്തനം – ടി.എസ് സതികുമാര്‍. ഡിസി ബുക്സ്. വില 342 രൂപ.
ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്
