ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര എസ്യുവി നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ എന്‍ട്രി ലെവല്‍ എസ്യുവി ഡിസ്കവറി സ്പോര്‍ട്ട് 11 വര്‍ഷത്തിന് ശേഷം ഉത്പാദനം അവസാനിപ്പിക്കുന്നു. 2026 ഡിസംബര്‍ മാസത്തോടെ ഈ വാഹനത്തിന്റെ ഉത്പാദനം നിര്‍ത്തും. ഫ്രാന്‍സ്, ജര്‍മനി, സ്പെയിന് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഫാക്ടറി ഓര്‍ഡറുകള്‍ നിര്‍ത്തി. ഫ്രീലാന്‍ഡറിന് പകരക്കാരനായി 2015-ലാണ് ഡിസ്കവറി സ്പോര്‍ട്ട് എന്ന എസ്യുവിയെ ലാന്‍ഡ് റോവര്‍ വിപണിയില്‍ എത്തിക്കുന്നത്. 2016-ല്‍ ഡിസ്കവറി സ്പോര്ട്ടിന് ഉണ്ടായിരുന്ന വില്‍പ്പനയുടെ പത്തിലൊന്ന് പോലും 2025 ആയപ്പോഴേക്കും ഈ വാഹനത്തിന് ലഭിക്കാത്ത സാഹചര്യമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ലാന്‍ഡ് റോവറിന്റെ വാഹന നിരയില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള വാഹനമായി ഡിസ്കവറി സ്പോര്‍ട്ട് മാറുകയായിരുന്നു. വില്‍പ്പനയില്‍ ഇതിന്റെ തൊട്ടുപിന്നിലാണ് ലാന്‍ഡ് റോവറിന്റെ ഫുള്‍സൈസ് എസ്യുവി ഡിസ്കവറി. ഈ മോഡലും നിരത്തൊഴിഞ്ഞേക്കുമെന്നാണ് സൂചനകള്‍.
ഡിസ്കവറി സ്പോര്‍ട്ട് നിര്‍ത്തലാക്കുന്നു
