വിശദീകരണവുമായി ഇടുക്കി രൂപത. കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിൻസ് കാരക്കാട്ട് വ്യക്തമാക്കി. ക്ലാസിലെ ഒരു വിഷയം പ്രണയം ആയിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്, അതിനെ കുറിച്ചുള്ള ബോധവത്കരണവും നൽകിയിട്ടുണ്ട്, വിവാദമായത് കൊണ്ട് തെരഞ്ഞെടുത്തത് അല്ലെന്നും ഫാദർ വിശദീകരിച്ചു. വിശ്വോത്സവത്തിന്‍റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദ കേരള സ്റ്റോറി സിനിമാ പ്രദര്‍ശനം നടത്തിയത്.
വിശ്വോത്സവത്തിന്‍റെ ഭാഗമായാണ് കേരള സ്റ്റോറി സിനിമാ പ്രദര്‍ശനം നടത്തിയതെന്ന് ഇടുക്കി രൂപത
