ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ നട്സ് ഉപയോഗത്തിലൂടെ കുറയ്ക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ കോളേജ് ഓഫ് ന്യൂട്രീഷ്യന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഹൃദയ രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, ഉപാപചയ സിന്‍ഡ്രോം എന്നിവയ്ക്കുള്ള അപകടസാധ്യതകളുടെ വ്യാപനവുമായി നട്സ് ഉപഭോഗം ബന്ധപ്പെട്ടിരിക്കുന്നു. മൊത്തത്തില്‍ ഡയബറ്റുകളുള്ള ആളുകള്‍ക്ക് നട്സ് തരം അനുസരിച്ച് ഫലങ്ങള്‍ നല്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ധാരാളം നട്സ് ഉള്‍പ്പെടുത്തുക. പ്രമേഹമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന നട്സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നവയും കൂടിയാണ്. ബദാം, വാല്‍നട്ട്, പിസ്ത എന്നിങ്ങനെ നിങ്ങളുടെ ഭക്ഷണത്തില്‍ കുറച്ച് നട്സ് കൂടി ഉള്‍പ്പെടുത്തുക. എന്നാല്‍ ഉപ്പിട്ട ഇനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. നട്സിലെ അപൂരിത കൊഴുപ്പുകള്‍ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുക, ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങളെ സംരക്ഷിക്കുക തുടങ്ങിയ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. കൂടാതെ ഇവ പ്രോട്ടീനാല്‍ സമ്പുഷ്ടവുമാണ്. ഇവയില്‍ ശാരീരിക ആരോഗ്യത്തിന് പ്രധാനമായ മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികള്‍ക്ക് ബദാം ധാരാളം ഗുണങ്ങള്‍ ചെയ്യുന്നു. ഇവരുടെ ഭക്ഷണത്തില്‍ 12 ആഴ്ച ബദാം ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയെ സാരമായി ക്രമപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രോട്ടീന്റെയും നാരുകളുടെയും മികച്ച ഉറവിടമാണ് നിലക്കടല. ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുള്ള അമിതവണ്ണമുള്ള സ്ത്രീകളുടെ ഭക്ഷണക്രമത്തില്‍ നിലക്കടലയുടെ സ്വാധീനം ഒരു പഠനം പരിശോധിച്ചതാണ്. ധാന്യത്തില്‍ നിലക്കടല ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും വിശപ്പും നിയന്ത്രിക്കാന്‍ സഹായിച്ചതായി ഗവേഷകര്‍ കണ്ടെത്തി.
നട്സ് ഉപയോഗത്തിലൂടെ ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കാം
