jpg 20240123 105548 0000

ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണപ്രവൃത്തികളുടെ ഉദ്ഘാടനം ഫെബ്രുവരി 10 ന് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. 29.25 കോടി രൂപയുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി. 64 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളാണ് രണ്ടാംഘട്ടത്തില്‍ തുടങ്ങുന്നത്. ഹൈക്കോടതി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി ഇരിങ്ങാലക്കുട കോടതി മാറുമെന്ന് മന്ത്രി വ്യക്തമാക്കി. 1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി 10 കോടതികളും അനുബന്ധ സൗകര്യങ്ങളും നൂറു കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന വിധത്തിലാണ് കോടതി സമുച്ചയം പൂര്‍ത്തിയാകുന്നത്. ആറു നിലകളുടെ സ്ട്രക്ച്ചര്‍ ജോലികളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മാണവും ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂര്‍ത്തിയാവും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *