കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ ഇന്നലെ അര്‍ധരാത്രിയോടെ തുടങ്ങി. തൊഴിലാളികള്‍ കടലില്‍ പോകില്ല എന്നും മത്സ്യ ബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്റിങ് സെന്ററുകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഹര്‍ത്താല്‍ ഇന്ന് അര്‍ധരാത്രിവരെ തുടരും. നിലനില്‍പ്പിനു വേണ്ടിയും അതിജീവനത്തിന് വേണ്ടിയുമുള്ള സമരത്തിലാണ് തങ്ങളെന്നു തൊഴിലാളികള്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ ഇന്നലെ അര്‍ധരാത്രി തുടങ്ങി
