വയനാട് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പൂർണമായും തകർന്ന വെള്ളാർമല സ്കൂളിലെ കുട്ടികളോട് സ്കൂൾ അവിടെ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവും സ്വാഗത നൃത്തവും കഴിഞ്ഞു വരുന്ന വഴിയിൽ നിന്ന കുട്ടികളോടാണ് മുഖ്യമന്ത്രിയുടെ മറുപടി. സ്വാഗത നൃത്തത്തിൽ വെള്ളാർമല സ്കൂളിലെ കുട്ടികളും പങ്കെടുത്തിരുന്നു. ഇതിന് ശേഷം സ്റ്റേജിൽ ഇവരുടെ പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു. വെള്ളാർമല സ്കൂളിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു. ഇതിനു ശേഷം മുഖ്യമന്ത്രി വേദിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ കുട്ടികളോട് സംസാരിക്കുകയും അവർക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട കുട്ടികളടക്കമാണ് ഇന്ന് കലോത്സവ വേദിയിലെ അവതരണത്തിൽ പങ്കാളികളായത്.
വെള്ളാർമല സ്കൂളിലെ കുട്ടികളോട് സ്കൂൾ അവിടെ തന്നെ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി
