വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്റെ പതാക ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ് സ്വന്തം പതാക പോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്നും, പതാക ഒഴിവാക്കിയത് കോണ്‍ഗ്രസ് ഭീരുത്വമാണെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി. ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും, ലീഗിന്റെ പതാക ഇന്ത്യയിലെ പാർട്ടിയുടെ കൊടിയാണെന്ന് ആർജവത്തോടെ പറയാൻ കോൺഗ്രസ് തയാറാകണമായിരുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേർത്തു.
രാഹുലിൻ്റെ റാലിയിൽ പതാക ഒഴിവാക്കിയത് കോൺഗ്രസ് ഭീരുത്വമെന്ന് മുഖ്യമന്ത്രി
