ഇ20 ഇന്ധനത്തിലേക്ക് മാറുന്നതിന് മുമ്പ് വിപുലമായ ശാസ്ത്രീയ പഠനങ്ങളും സാങ്കേതിക പരിശോധനകളും നടത്തിയിരുന്നുവെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വിശദീകരണം നൽകി. ഏകദേശം 23 കോടി വാഹനങ്ങളിൽ നടത്തിയ വിലയിരുത്തലിൽ ഇ20 മൂലമുള്ള എഞ്ചിൻ തകരാറോ അസാധാരണമായ കേടുപാടുകളോ കണ്ടെത്തിയിട്ടില്ലെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പറയുന്നു.
ഇ20 നടപ്പാക്കിയതുമൂലം വാഹനങ്ങൾക്ക് എഞ്ചിൻ തകരാറുകൾ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
