വായു മലിനീകരണം രൂക്ഷമായ ദില്ലിയിൽ ഇപ്പോൾ മഴ പെയ്യുന്ന സാഹചര്യമാണുള്ളതെന്നും വായു ഗുണനിലവാരം മെച്ചപ്പെട്ടേക്കാനാണ് സാധ്യതയെന്നും റിപ്പോർട്ട് . എന്നാൽ വായുമലിനീകരണത്തെ തുടർന്ന് പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രം. സർക്കാരിൻ്റേത് ക്രിമിനൽ പരാജയമെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിമർശിച്ചു. 93 ശതമാനവും കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പഞ്ചാബിലാണ്. സുപ്രീം കോടതിയെ നിലപാടറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. പക്ഷെ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പൂർണ്ണമായി തടയാനാവുന്നില്ലെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി.
വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രം
