29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള പൂർണമായും ഹരിത ചട്ടം പാലിച്ച്മാതൃകയാകുന്നു. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ തിയേറ്ററുകളിലെല്ലാം ഹരിത ചട്ടവും മാലിന്യ നിർമാർജനവും ഉറപ്പാക്കുന്നുണ്ട്. മേളയുടെ നടത്തിപ്പ് ചുമതലയുള്ളവർക്കുള്ള ഭക്ഷണം വിളമ്പുന്നതിലും പ്ലാസ്റ്റിക് പാത്രങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഹെൽത്ത് ഡെസ്കും ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷയും അടിയന്തര ഘട്ടങ്ങളിൽ വേണ്ടിവരുന്ന ആരോഗ്യ സേവനങ്ങളും ആംബുലൻസ് സൗകര്യവും ഹെൽത്ത് ഡെസ്കിൽ ലഭ്യമാണ്. ട്രാഫിക് നിയന്ത്രണത്തിനായി ഇരുപതോളം പൊലീസുകാരെ വിവിധ തിയേറ്ററുകളിലായി വിന്യസിച്ചിട്ടുണ്ട്. ചിത്രങ്ങൾ കാണാൻ എത്തുന്നവരുടെ യാത്രാസൗകര്യത്തിനായി കെ എസ് ആർ ടി സിയുടെ രണ്ട് ഇലക്ട്രിക് ബസുകളാണ് ചലച്ചിത്ര അക്കാദമി സജ്ജമാക്കിയിരിക്കുന്നത്.
പൂർണമായും ഹരിത ചട്ടം പാലിച്ച് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള
