വടകര ചോറോട് ഒൻപത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷജീൽ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് 30000 രൂപ തട്ടിയെടുത്തെന്ന് പുതിയ കേസ്. നേരത്തെയുള്ള കേസുകൾക്ക് പുറമേയാണിത്. അപകടത്തെ തുടർന്ന് കാറിന് സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിനായിട്ടുള്ള ചെലവായ തുകയ്ക്ക് വേണ്ടിയാണ് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചത്. വിദേശത്തുള്ള പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ഇതിലാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. നേരത്തെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അപകടം റിപ്പോർട്ട് ചെയ്യാതിരുന്നതിനും പൊലീസ് കേസെടുത്തിരുന്നു.
വടകര ചോറോട് വാഹനാപകടത്തിലെ പ്രതിക്കെതിരെ മറ്റൊരു കേസ് കൂടി
