അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവിനോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയത്തിന് മുന്നിൽ നേരിട്ട് ഹാജരാകാൻ നിർദേശം. ഏകീകൃതസിവിൽ കോഡിന് അനൂകൂലമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജഡ്ജി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏകീതൃത സിവിൽ കോഡ് ,ബഹുഭാര്യത്വം ഉൾപ്പെടെ വിഷയങ്ങളിലെ പ്രസ്താവനയാണ് വിവാദമായത്. ഒരു സമുദായം കുട്ടികളെ അഹിംസയും കാരുണ്യവും സഹിഷ്ണുതയും പഠിപ്പിക്കുമ്പോള്‍ മറ്റൊരു സമുദായം കുട്ടികളുടെ മുന്നിലിട്ട് മൃഗങ്ങളെ കശാപ്പ് ചെയ്യുകയാണെന്നും ജഡ്ജി തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ജഡ്ജിയുടേത് വിദ്വേഷ പ്രസംഗമാണെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനും ആരോപിച്ചു.
അലഹബാദ് ഹൈകോടതി ജഡ്ജിയോട് സുപ്രീം കോടതി കൊളീജിയത്തിന് മുന്നിൽ നേരിട്ട് ഹാജരാകാൻ നിർദേശം
