അമേരിക്കയും ചൈനയും അടക്കമുള്ള പ്രധാന വിപണികളില്‍ വൈദ്യുത കാര്‍ വില കുറച്ച് ടെസ്ല. ഈ വര്‍ഷം ആദ്യ മൂന്നുമാസം വില്പനയിലുണ്ടായ കുറവ് പരിഹരിക്കാനാണ് പുതിയ നീക്കം. ചൈനീസ് വൈദ്യുത കാര്‍ നിര്‍മാണ കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരവും ടെസ്ലയുടെ ഈ നിര്‍ണായക തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. ചൈനയില്‍ ടെസ്ല മോഡല്‍ 3 ക്ക് 1,40,000 യുവാന്‍ (ഏകദേശം 16.21 ലക്ഷം രൂപ) മുതല്‍ 2,31,900 യുവാന്റെ(ഏകദേശം 26.71 ലക്ഷം രൂപ) വരെ കുറവാണ് ടെസ്ല വരുത്തിരിക്കുന്നത്. അമേരിക്കയില്‍ മോഡല്‍ വൈ, മോഡല്‍ എക്സ്, മോഡല്‍ എസ് എന്നീ ടെസ്ല മോഡലുകളുടെ വിലയില്‍ രണ്ടായിരം ഡോളര്‍ (1.67 ലക്ഷം രൂപ) കുറച്ചു. യൂറോപിലേയും പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലേയും പല രാജ്യങ്ങളിലും വാഹന വില ടെസ്ല കുറച്ചു. വിപണിയിലെ മത്സരത്തെ അതിജീവിക്കാന്‍ കഴിഞ്ഞ വര്‍ഷവും ടെസ്ല വൈദ്യുത കാര്‍ വില വെട്ടിക്കുറച്ചിരുന്നു. ചൈനയില്‍ നിന്നുള്ള ബിവൈഡി, നിയോ തുടങ്ങിയ കമ്പനികള്‍ കുറഞ്ഞ വിലയുള്ള മോഡലുകള്‍ പുറത്തിറക്കുന്നത് ടെസ്ലയുടെ വില്പനയെ ദോഷകരമായി ബാധിച്ചതാണ് കാരണം. കഴിഞ്ഞ മാസം ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി അവരുടെ ആദ്യ വൈദ്യുത കാര്‍ പുറത്തിറക്കി.
വൈദ്യുത കാറിന്റെ വില കുറച്ച് ടെസ്ല
