‘തെളിവ് സഹിതം’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. നവാഗതനായ സക്കീര്‍ മണ്ണാര്‍മല സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ സ്വഭാവമുള്ളതാണെന്നാണ് ടീസര്‍ നല്കുന്ന സൂചന. ചിത്രം മെയ് 23ന് തിയറ്ററുകളില്‍ എത്തും. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോളി ലോനപ്പന് നിര്‍മ്മിക്കുന്ന ചിത്രമാണ്. തികച്ചും ഒരു ത്രില്ലര്‍ ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍ നിഷാന്ത് സാഗര്‍, മേജര്‍ രവി, അബു സലീം, രാജേഷ് ശര്‍മ, നിര്‍മല്‍ പാലാഴി, പ്രദീപ് ബാലന്, തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം പുതുമുഖ നടിമാരായ ഗ്രീഷ്മ ജോയ്,നിദ, മാളവിക അനില്‍ കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുമുഖ നടന്മാരായ ഷൗക്കത്ത് അലി, ബിച്ചാല്‍ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു. മെയ് 23ന് സന്‍ഹ സ്റ്റുഡിയോ സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നു.
‘തെളിവ് സഹിതം’ ചിത്രത്തിന്റെ ടീസര്‍
